മുഹമ്മ: ലയൺസ് ക്ലബ് ഓഫ് ആലപ്പി സൗത്ത് നടപ്പാക്കുന്ന ജനക്ഷേമപദ്ധതികളുടെ ഉദ്ഘാടനം ലയൺസ് മൾട്ടിപ്പിൾ ഡിസ്ട്രിക്ട് ജിഎൽ ടി കോ-ഓർഡിനേറ്റർ ആർ.ജി ബാലസുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. വിവിധ പ്രൊജക്റ്റുകളുടെ ഉദ്''ഘാടനം ശ്രീജിത്ത് സുകുമാരൻ, ജോസ് അരത്തുമ്പള്ളി, പ്രൊഫ. പ്രിയകുമാർനന്ദഗിരി , ഡോ. പ്രകാശൻ എന്നിവർ നിർവഹിച്ചു.പുതിയ ഭാരവാഹികളായി കിഷോർ ചാറ്റർജി (പ്രസിഡന്റ്),ടോമി സി.റ്റി ( സെക്രട്ടറി),ജിബു കെ.ദേവസ്യ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സുബ്രഹ്മണ്യം, എബ്രഹാം ജോസഫ്, ടി.ജെ.സെബാസ്റ്റ്യൻ, കെ.കെ.അശോക് കുമാർ , ടോം ജോസഫ് ചമ്പക്കുളം അനിൽകുമാർ ജിത്തൂസ്, അനിൽകുമാർ, ശിവദാസ് എന്നിവർ സംസാരിച്ചു.