തുറവൂർ : മത്സ്യതൊഴിലാളിയെ പൊഴിച്ചാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കുത്തിയതോട് പഞ്ചായത്ത് ഒന്നാം വാർഡ് ചാപ്പക്കടവ് മാളിയേക്കൽ വീട്ടിൽ സെബാസ്റ്റ്യനെയാണ് ( ജസ്റ്റിൻ - 40) പള്ളിത്തോട് പൊഴിച്ചാലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി മത്സ്യബന്ധനത്തിന് വീട്ടിൽ നിന്ന് പോയതായിരുന്നു. ഇന്നലെ ഏറെ വൈകിയും തിരികെ എത്താതിരുന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുത്തിയതോട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം അരൂക്കുറ്റി ഗവ. ആശുപത്രി മോർച്ചറിയിൽ. ഭാര്യ: മിനി.