ph

കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തി ഭവൻ കൗൺസിലിംഗ് സെന്ററിന്റെ സഹകരണത്തോടെ നടത്തിവരുന്ന യുവതീ യുവാക്കൾക്കുള്ള വിവാഹപൂർവ്വ കൗൺസിലിംഗ് കോഴ്സിന്റെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ നിർവ്വഹിച്ചു.

ഡയക്ടർ ബോർഡ് അംഗം എം.പ്രവീൺ കുമാർ, യൂണിയൻ കൗൺസിലർ പനയ്ക്കൽ ദേവരാജൻ , യൂണിയൻ പഞ്ചായത്ത് അംഗം പി.എസ്. ബേബി,വനിതാസംഘം സെക്രട്ടറി ഭാസുര മോഹനൻ, ഡോ. ശരത് ചന്ദൻ എന്നിവർ പങ്കെടുത്തു.