v-shivankutty

ആലപ്പുഴ: നൈപുണ്യ വികസത്തിന് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പരിശീലന കേന്ദ്രങ്ങൾ തുടങ്ങുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നൈപുണ്യവാരാചരണം പരിപാടി സംബന്ധിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

15നും 22 നുമിയിലുള്ള വിദ്യാർത്ഥികളിലും അഭ്യസ്തവിദ്യർക്കിടയിലും തൊഴിൽ അഭിരുചി വളർത്താൻ ഈ അദ്ധ്യയന വർഷം മുതൽ നൈപുണ്യോത്സവം നടത്തും. സ്‌കൂൾ- ജില്ലാ-മേഖലാ-സംസ്ഥാന തലങ്ങളിലായിരിക്കും മത്സരം.
വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ തൊഴിലന്വേഷകർക്കും നൈപുണ്യ വികസനമിഷനിലൂടെ വിവിധസേവനങ്ങൾ ഒരാഴ്ചത്തേക്ക് സൗജന്യമാക്കും. ഈസമയം രജിസ്റ്റർ ചെയ്യുന്ന 59 വയസ് വരെയുള്ള തൊഴിലന്വേഷകർക്ക് സൗജന്യ സ്‌കിൽ അസസ്‌മെന്റ്, കരിയർ ഗൈഡൻസ്, ഇൻഡസ്ട്രി ഫ്‌ലോർ വിസിറ്റ്, ജോബിനാർ എന്നീ സേവനങ്ങൾ ലഭിക്കും. നൈപുണ്യ വികസന കോഴ്‌സുകൾ ഒരാഴ്ചത്തേക്ക് സൗജന്യമായി പഠിക്കാൻ സംസ്ഥാന നൈപുണ്യ വികസന മിഷനായ കെയ്‌സിന്റെ വെബ്‌സൈറ്റൽ രജിസ്റ്റർ ചെയ്യണം. ബിരുദധാരികൾക്കായുള്ള 'മാസ്റ്റർ അക്കൗണ്ടന്റ് കോഴ്‌സ്" രാജ്യത്ത് ആദ്യമായി കേരളത്തിൽ നടപ്പാക്കും.