tur

തുറവൂർ:തുറവൂർ സൗത്ത് സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകിയ യു.ഡി.എഫ് പാനൽ വിജയിച്ചു. 1300 ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് പാനലിലെ മുഴുവൻ സ്ഥാനാർത്ഥികളും വിജയിച്ചത്. ആർ.ചന്ദ്രബോസ്, കെ.ജെ. ടൈറ്റസ്, മധുസൂദനൻ നായർ ഷാജി.വി.എസ്, സജിത സുരേഷ്കുമാർ, ആർ.ഈശ്വരി, തുഷാരബിന്ദു, സന്തോഷ്, വിഷ്ണുപ്രസാദ്, ഹെൽഡ ജോസഫ് കനകരത്തിനം എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. കനകരത്തിനത്തെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു. മധുസൂദനൻ നായരാണ് വൈസ് പ്രസിഡന്റ്.