ഹരിപ്പാട്: തൃക്കുന്നപ്പുഴ സി.എച്ച്.സിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല. ഭരണാനുമതി ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ജില്ലാകളക്ടർക്ക് നിർദേശം നൽകിയതായും രമേശ് ചെന്നിത്തല പറഞ്ഞു.