ആലപ്പുഴ: പുന്നമടയിൽ ആഗസ്റ്റ് 10ന് നടക്കുന്ന 70-ാമത് നെഹ്‌റുട്രോഫി ജലോത്സവമത്സര വള്ളംകളിക്ക് മുന്നോടിയായി മത്സര ട്രാക്ക് ആഴം കൂട്ടി ക്ലിയർ ചെയ്യുന്നതിനും മത്സരത്തിനുള്ള ട്രാക്ക് കുറ്റികൾ അടിക്കുന്നതിനും പുന്നമട ഫിനിഷിംഗ് പോയിന്റിലുള്ള എല്ലാ ഹൗസ് ബോട്ടുകളും സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട്ട് വകുപ്പിന്റെ ബോട്ടുകളും ഉൾപ്പെടെ, ഇന്ന് രാവിലെ 8 മുതൽ ആഗസ്റ്റ് 10ന് വൈകിട്ട് 7 വരെ മാറ്റി പാർക്ക് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആലപ്പുഴ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറും എൻ.ടി.ബി.ആർ. ഇൻഫ്രാസ്‌ട്രെക്ചർ കമ്മറ്റി കൺവീനറുമായ എം.സി.സജീവ്കുമാർ അറിയിച്ചു.