ഹരിപ്പാട്: കയർ തൊഴിലാളികളുടെയും ഫാക്ടറി തൊഴിലാളികളുടെയും കൂലി വർദ്ധിപ്പിക്കുക, തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുക, സഹകരണ സംഘങ്ങൾക്ക് പ്രവർത്തന മൂലധനം നൽകുക, പൂട്ടി കിടക്കുന്ന സഹകരണ സംഘം തൊഴിലാളികൾക്ക് ഫെസ്റ്റിവൽ അലവൻസ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കാർത്തികപ്പള്ളി താലൂക്ക് കയർ വർക്കഴ്സ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ കാർത്തികപ്പള്ളി വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കയർഫെഡ് ചെയർമാൻ ടി.കെ.ദേവകുമാർ ഉദ്ഘാടനം ചെയ്തു.കെ.മോഹനൻ അദ്ധ്യക്ഷനായി. താലൂക്ക് കയർ വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ബി.അബിൻഷാ, ആർ.അമ്പിളി, എം.സെൽവി, കെ.എൻ.തമ്പി ,എം.പുഷ്കരൻ , ജി.ശശിധരൻ എന്നിവർ സംസാരിച്ചു.