ഹരിപ്പാട് : മാലിന്യമുക്ത നവകേരളം 2.0 മുതുകുളം ബ്ലോക്ക്തല ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. തദ്ദേശസ്വയംഭരണ വകുപ്പ് ഐ.വി.ഒ പ്രശാന്ത് ബാബു ശില്പശാലാവതരണം നടത്തി. തുടർന്ന് മുതുകുളം ബ്ലോക്ക് അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.സാംസൺ പഞ്ചായത്തുകളുടെ മാലിന്യ സംസ്കരണ പ്രവർത്തന അവലോകനം നടത്തി. മാലിന്യ മുക്ത നവകേരളം ജില്ല കാമ്പയിൻ സെക്രട്ടറിയേറ്റ്‌ അംഗം ജയൻ , മുതുകുളം ബ്ലോക്ക് അസിസ്റ്റന്റ് സെക്രട്ടറി (ഇ.ജി.എസ്) മുഹമ്മദ് ഇസ്മയിൽ, ശുചിത്വ മിഷൻ ബ്ലോക്ക് കോർഡിനേറ്റർ നിഷാദ്, ബ്ലോക്ക് ജനറൽ എസ്റ്റൻഷൻ ഓഫിസർ ഡി.സുലേഖ എന്നിവർ വിവിധ സെക്ഷനുകൾ നയിച്ചു.