ഹരിപ്പാട്: ദേശീയ മത്സ്യകർഷക ദിനത്തോടനുബന്ധിച്ച് മുതുകുളം ബ്ലോക്ക്തല മത്സ്യ കർഷക സംഗമം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. മുതുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജ്യോതിപ്രഭ അദ്ധ്യക്ഷയായി. ചേപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.വേണുകുമാർ, ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.ഉണ്ണികൃഷ്ണൻ, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ എം.ജനുഷ, മണി വിശ്വനാഥ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിന്ദു സുഭാഷ്, എം.ശിവപ്രസാദ്, ശ്രീജി പ്രകാശ്, സുനിൽ കൊപ്പാറേത്ത് ,ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പൂജ ചിത്തിര, അക്വാകൾച്ചർ പ്രൊജക്ട് കോ-ഓർഡിനേറ്റർ റൂബി എന്നിവർ സംസാരിച്ചു. വിവിധ മത്സ്യകൃഷി ചെയ്തുകൊണ്ടിരിക്കുന്ന കർഷകരായ അഭിലാഷ് (നൂതന ചെമ്മീൻ കർഷകൻ), ശശി ( ശുദ്ധജല മത്സ്യ കർഷകൻ),കെ.ജി. രതികുമാരി (അലങ്കാര മത്സ്യകർഷക),പി.എ. അഖിൽ (ചെമ്മീൻ കർഷകൻ), എൽ.കുഞ്ഞച്ചൻ (ഓരുജല മത്സ്യ(ഞണ്ടു) കൃഷി കർഷകൻ ) എന്നിവരെ ആദരിച്ചു.