ghj

ഹരിപ്പാട്: കെ.പി.സി.സിയുടെ ആയിരം ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി കാർത്തികപ്പള്ളി പഞ്ചായത്തിലെ ഇടയിലപ്പുരക്കൽ സതിഷിന്റെ കുടുംബത്തിന് അനുവദിച്ച വീടിന്റെ നിർമ്മാണോദ്ഘാടനവും ശിലാസ്ഥാപന കർമ്മവും രമേശ് ചെന്നിത്തല എം.എൽ.എ നിർവ്വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ്, ഡി.സി.സി ഭാരവാഹികളായ ജേക്കബ് തമ്പാൻ, അഡ്വ.വിഷുക്കൂർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുരേഷ് കുമാർ, ജി.സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.