കായംകുളം: പത്ത് വർഷത്തിനു ശേഷം സംസ്ഥാനത്ത് ആരംഭിച്ച പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ സർക്കാരിന്റെ നേട്ടത്തിന്റെ പൊൻതൂവലാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
പ്രീ പ്രൈമറി തലം മുതൽ ഹയർസക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസം കാലോചിതമായി പരിഷ്‌കരിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും കായംകുളം പെരിങ്ങാല ഗവ.എൽ.പി. സ്കൂളിൽ പുതുതായി നിർമ്മിച്ച മാതൃക പ്രീ പ്രൈമറി (വർണകൂടാരം) ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. പി.ടി.എ.യുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ നിർമ്മിച്ച ഓപ്പൺ ഓഡിറ്റോറിയവും മന്ത്രി ഉദ്ഘാടനം ചെയ്തു.
യു പ്രതിഭ എം.എൽ.എ. അധ്യക്ഷയായി. വാർഡ് കൗൺസിലർ രേഖാ മുരളീധരൻ, എ. സിന്ധു, എസ്. ആർ. ജയന്തി, ദീപ, പൂജ വേണുഗോപാൽ, ശൈലേഷ് തുടങ്ങിയവർ സംസാരിച്ചു.