thh

ഹരിപ്പാട്: ഗ്രേറ്റർ റോട്ടറി ക്ലബിന്റെ ഭാരവാഹികളുടെ സ്ഥനോഹരണ ചടങ്ങ് പോൾ ഹാരിസ് റോട്ടറി ഹാളിൽ നടന്നു. മുൻ പ്രസിഡന്റ്‌ പി.സുരേഷ് റാവുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ അനിൽ പ്രസാദ് പ്രസിഡന്റായി ചുമതലയേറ്റു. റോട്ടറി ഡിസ്ട്രിക്കിന്റെ നിയുക്ത ഗവർണർ ഡോ.ടീന ആന്റണി മുഖ്യ അതിഥിയായിരുന്നു. ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം, വിദ്യാഭ്യാസ നിധി രൂപീകരണം, ഗാന്ധി ഭവനിലെ അദ്ദേവാസിയായ കുട്ടിക്ക് സൈക്കിൾ, സ്കൂൾ കുട്ടികൾക്ക് സ്വന്തം ഫോട്ടോ അലേഖനം ചെയ്ത് വാട്ടർ ബോട്ടിൽ എന്നിവയുടെ വിതരണം നടന്നു. റോട്ടറിയുടെ ഡിസ്ട്രിക്ട് ചെയർമാൻ ഡോ.ജോണി ഗബ്രിയേൽ, അസിസ്റ്റന്റ് ഗവർണർ സുരേഷ് ഭവാനി, ജി.ജി.ആർ അഡ്വ. ഷിമുരാജ്, മുൻ അസിസ്റ്റന്റ് ഗവർണരുമാരായ ബി .ബാബുരാജ്, ജേക്കബ് സാമൂൽ, ഡോ.എസ്.പ്രസന്നൻ, എം.മുരുകൻ പാളയത്തിൽ ,സെക്രട്ടറി ബിനു ജോൺ, മായ സുരേഷ് മനോജ്‌ അനിരുദ്ധൻ എന്നിവർ സംസാരിച്ചു.