അമ്പലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര തകർന്നു.പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡ് പുതുവലിൽ മിനിമോളുടെ വീടിന്റെ ആസ്ബസ്റ്റോസ് മേൽക്കൂരയാണ് തകർന്നത്. ഇന്നലെ രാവിലെ 10.30 ഓടെ ഉണ്ടായ ചുഴലി പോലെ വന്ന കാറ്റിലാണ് മേൽക്കൂര പറന്ന് മേൽപ്പോട്ടു പോയി തകർന്ന് താഴെ വീണത്. മിനിമോളും, മകൾ വർഷയുമാണ് വീട്ടിൽ താമസം. മിനിമോൾ ചെമ്മീൻപീലിംഗിനും മകൾ കോളേജിലും ആയിരുന്നതിനാൽ ആർക്കും പരിക്കില്ല. മേൽക്കൂര തകർന്നതോടെ വീട് വാസയോഗ്യമല്ലാതായി.പീലിംഗിന് പോയി കിട്ടുന്ന തുശ്ചമായ വരുമാനം മാത്രമാണ് മിനിമോൾക്കുള്ളത്.സർക്കാർ സഹായിച്ചില്ലെങ്കിൽ കുടുംബം പെരുവഴിയിലാകും.