ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 994-ാം നമ്പർ മുട്ടം ശാഖയുടെ മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിൽ ആഗസ്റ്റ്‌ 3ന് കർക്കടകവാവ് ബലിയും പിതൃപൂജയും തിലഹവനവും നടക്കും. 3 ന് പുലർച്ചെ 4ന് നടതുറക്കൽ, പിതൃമോക്ഷപ്രാർത്ഥന, 6ന് ഹവനം, ഗണപതിഹോമം, തിലഹവനം, പിതൃതർപ്പണം ആരംഭം, ഉച്ചയ്ക്ക് 1ന് അന്നദാനം എന്നിവ നടക്കും. ബലിതർപ്പണ ചടങ്ങുകൾക്ക് സ്വാമി ശിവാത്മാനന്ദ സരസ്വതി, ആചാര്യ മഹിളാമണി, മുട്ടം സുരേഷ് എന്നിവർ നേതൃത്വം നൽകും. ഫോൺ-9400700702, 9744391621, 9809982021.