sfasdf

ആലപ്പുഴ: കേരള പൊലീസ് അസോസിയേഷന്റെ 38-ാംമത് ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്കായുള്ള കായിക മത്സരങ്ങൾ ആരംഭിച്ചു. ആദ്യ ടൂർണമെന്റ് ഒളിമ്പിക് അസോസിയേഷൻ ജില്ലാപ്രസിഡന്റ്‌ വി. ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു.കേരള പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ എൻ.ഹാഷിർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്.സന്തോഷ്‌ സ്വാഗതം പറഞ്ഞു. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എ. എസ്.ഫിലിപ്പ് , കേരള പൊലീസ് അസോ.ജില്ലാ ട്രഷറർ ആന്റണി രതീഷ്, ജില്ലാ സമ്മേളന സ്വാഗത സംഘം ചെയർമാൻ അരുൺകൃഷ്ണൻ, ജനറൽ കൺവീനർ ഇക്ബാൽ, സ്പോർട്സ് കമ്മിറ്റി കൺവീനർമാരായ ഇന്ദ്രജിത്, നസീബ് കാസിം എന്നിവർ സംസാരിച്ചു.വിജയികളായവർക്ക് ആലപ്പുഴ കൺട്രോൾ റൂം സബ് ഇൻസ്‌പെക്ടർ എസ്.ബോബൻ സമ്മാനം വിതരണം നടത്തി. നാളെ ക്രിക്കറ്റ്‌ മത്സരങ്ങളും 18 ന് ഫുട്ബാൾ മത്സരങ്ങളും നടക്കും. 27 ന് കായംകുളം കദീശ ചർച്ച് ഓഡിറ്റോറിയത്തിലാണ് പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം നടക്കുന്നത്.