പൂച്ചാക്കൽ: പാണാവള്ളി എടപ്പങ്ങഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞവും നാരായണീയ പാരായണവും ആരംഭിച്ചു. ഇന്ന് രാവിലെ 7 ന് തന്ത്രി മോനാട്ട് ഇല്ലം കൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിക്കും. 18 ന് ശ്രീകൃഷ്ണാവതാരം, 20 ന് രുക്മിണീ സ്വയംവരം ,21 ന് കുചേലഗതി ,22 ന് അവഭൃഥസ്നാനത്തോടു കൂടി സമാപിക്കും. മോനാട്ട് ഇല്ലം കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി നാരായണൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. ഭാഗവതശ്രീ മണപ്പുറം ഉദയകുമാറാണ് പാരായണാചാര്യൻ. ഷിബു പള്ളിപ്പുറം സന്തോഷ് പൂച്ചാക്കൽ എന്നിവരാണ് പൗരാണികർ.