മാന്നാർ: 2018ലെ മഹാപ്രളയത്തിൽ വീട് നഷ്ടപ്പെട്ട ബുധനൂർ പുളിക്കത്തറ ചന്ദ്രനും കുടുംബത്തിനും ഹരിപ്പാട് എം.എൽ.എ രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാം പദ്ധതിയിൽ നിർമിച്ച അടച്ചുറപ്പുള്ള വീട്ടിൽ ഇനി അന്തിയുറങ്ങാം. രണ്ട് കിടപ്പുമുറി, സ്വീകരണമുറി, അടുക്കള, ശുചിമുറി ഉൾപ്പടെ ആറു ലക്ഷത്തോളം രൂപ ചെലവിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിച്ചു. കോൺഗ്രസ് ബുധനൂർ മണ്ഡലം പ്രസിഡന്റ് കെ.സി. അശോകന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തി. മാന്നാർ അബ്ദുൾ ലത്തീഫ്, രാധേഷ് കണ്ണന്നൂർ, തോമസ്ചാക്കോ, സുജിത്ശ്രീരംഗം, കെ.ആർ.മോഹനൻ, നാഗേഷ്കുമാർ, സുരേഷ് തെക്കേക്കാട്ടിൽ, വി.സി.കൃഷണൻ കുട്ടി, കോട്ടൂർ കുഞ്ഞുമോൻ തുടങ്ങിയർ പങ്കെടുത്തു.
സാമ്പത്തികമായി പിന്നാക്കവസ്ഥയിലുള്ള പട്ടികജാതി വിഭാഗത്തിൽപെട്ട ചന്ദ്രന് സർക്കാരിൽ നിന്ന് വീട് ലഭിക്കാതെ വന്നപ്പോൾ വിഷയം ശ്രദ്ധയിൽപെട്ട രമേശ് ചെന്നിത്തല അദ്ദേഹത്തിന്റെ , ഗാന്ധിഗ്രാം പദ്ധതിയിലുൾപ്പെടുത്തുകയായിരുന്നു. പട്ടികജാതി-വർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റായിരിക്കെ ആവിഷ്കരിച്ച പദ്ധതിയാണ് ഗാന്ധിഗ്രാം.