മാന്നാർ: സെന്റ് തോമസ് ദിനത്തോടും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനോടും അനുബന്ധിച്ച് ഹൃദയപൂർവ്വം പദ്ധതിയുടെ ഭാഗമായി , പാവുക്കര പള്ളി യുവജനപ്രസ്ഥാനം, കോഴിമല സെന്റ്മേരിസ് കോൺവെന്റിലെ അന്തേവാസികൾക്ക് പൊതിച്ചോർ നൽകി. ഇടവകയിലെ ഭവനങ്ങളിൽ നിന്നാണ് പൊതിച്ചോർ ശേഖരിച്ചത്. ഇടവക വികാരി ഫാ.ജോർജ് വർഗീസ് അച്ചൻ, അനൂപ് വി.തോമസ്, ഷാരോൺ തോമസ്, അഖിൽ ചാക്കോ, ഷോൺ സാം, ടെസി ജോൺ എന്നിവർ നേതൃത്വം നൽകി.