zsds

ചേർത്തല :എസ്.എൻ.ഡി.പി യോഗം 519-ാം തൈക്കൽ, കെ. വി. എം.സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രി ചേർത്തലയും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും ചെയ്തു. പ്രസിഡന്റ്‌ എം.പി. നമ്പ്യാർ അദ്ധ്യക്ഷത വഹിച്ച യോഗം സൈബർ സേന ചേർത്തല യൂണിയൻ കൺവീനർ ബാലേഷ് ഉദ്ഘാടനം നടത്തി. സെക്രട്ടറി കെ.ജി. ശശിധരൻ, വൈസ് പ്രസിഡന്റ്‌ എസ്. മോഹനൻ, കമ്മിറ്റി അംഗങ്ങളായ ടി.എം ഷിജിമോൻ, പി. രമണൻ, ടി.എം. സജു, സി.വി. സന്തോഷ്‌കുമാർ, സിജിത്ത്, ഉഷ, അജിതകുമാരി, പ്രസന്ന, ലീന, കെ.കെ. അമൃതൻ, എൻ.വി രഘുവരൻ ആദർശ് സുരേഷ് എന്നിവർ നേതൃത്വം നൽകി.