vm-sudheeran

മാന്നാർ: വാക്കും പ്രവൃത്തിയും ഒന്നായി കണ്ടുകൊണ്ട് ലളിത ജീവിതവും ആദർശ ശുദ്ധിയും തന്റെ കർമ്മപഥത്തിലൂടെ ജനങ്ങൾക്ക് ബോദ്ധ്യപ്പെടുത്തിയ വിശുദ്ധനായ മനുഷ്യനും സ്നേഹത്തിന്റെ പര്യായവുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് വി.എം സുധീരൻ പറഞ്ഞു. പാണ്ടനാട് ഗ്രാമ പഞ്ചായത്ത് കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച ഉമ്മൻചാണ്ടി സ്‌മൃതി കേന്ദ്രം ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു വി.എം സുധീരൻ. ഉമ്മൻ ചാണ്ടി സ്‌മൃതി കേന്ദ്രം പ്രസിഡന്റ് കെ.ബി.യശോധരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.പി.സി.സി. സെക്രട്ടറി അഡ്വ.എബി കുര്യാക്കോസ് ഉമ്മൻ ചാണ്ടി അനുസ്‌മരണ പ്രഭാഷണം നടത്തി. സ്മൃതികേന്ദ്രം പ്രവർത്തന രേഖ ജനറൽ സെക്രട്ടറി ജോജി പിണ്ഡങ്കോട് അവതരിപ്പിച്ചു. ശാന്തി തീരം പാലിയേറ്റീവ് സെന്റർ മാനേജർ ഫാ.സാമുവേൽ സാമുവൽ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ഹരി പാണ്ടനാട്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുജിത്ശ്രീരംഗം, യു.ഡി.എഫ് കൺവീനർ അഡ്വ.നാഗേഷ് കുമാർ, സി.കെ.വിജയകുമാർ, വിനീത് തോമസ്, സ്‌മൃതി കേന്ദ്രം വൈസ്പ്രസിഡന്റ് മാത്യു ജേക്കബ്, ട്രഷറർ എം.ബി പ്രദീപ്, ജയ്‌സൺ ചാക്കോ, വി.എൻ സതീഷ്, റോയ് കണ്ടത്തിൽ, എൽസി കോശി, സണ്ണി പുഞ്ചമണ്ണിൽ, അമ്മാളുകുട്ടി, ജോസ് വല്യാനൂർ, എൻ.എ ജോസഫ്, ജോളി ഫിലിപ്പ്, ശിവൻകുട്ടി ഐലാരത്തിൽ, അഡ്വ.കുരുവിള ജേക്കബ്, ടി.ഡി മോഹൻ, ബിന്ദു കലാധരൻ, ഹരി കുട്ടമ്പേരൂർ, ടി.ഡി മാത്യു, ജോൺ മാത്യു, ജോമോൻ, ജെയിംസ് കടവിൽ, എം.ആർ.ചന്ദ്രൻ, പി.എസ് കലാധരൻ, സി.കെ രത്നകല, സന്തോഷ് ഇന്ദ്രപ്രസ്ഥം, സന്തോഷ് കുത്തിയതോട്, വി.സി കൃഷ്‌ണൻ കുട്ടി, ചന്ദ്രൻ ചെറുവെഞ്ചാൽ തുടങ്ങിയവർ സംസാരിച്ചു.