dasd

ചേപ്പാട് : ചേപ്പാട് പഞ്ചായത്തിലെ മുക്കാട്ട് രമേശ് ചെന്നിത്തല എം.എൽ.എ അനാഛാദനം ചെയ്ത ശിലാഫലകം ഒരുകൂട്ടം ആളുകൾ തല്ലിത്തകർത്ത സംഭവത്തിൽ ഹരിപ്പാട് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ കെ.കെ.സുരേന്ദ്രനാഥും ചേപ്പാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ പ്രൊഫ.ഡോ.ബി ഗിരിഷ് കുമാറും പ്രതിഷേധിച്ചു. നിർധനരായ പത്ത് കുടുംബങ്ങൾക്ക് നാൽപ്പത് വർഷം മുൻപ് വീട് നിർമ്മിച്ച് നൽകിയ പദ്ധതിയുടെ ഉദ്ഘാടനത്തിന്

അന്ന് മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല സ്ഥാപിച്ച ശിലാഫലകമാണ് നശിപ്പിക്കപ്പെട്ടത്.

എം.കെ.മണികുമാർ, എം.മണിലേഖ, മാത്യു ഉമ്മൻ,രാജേഷ് രാമകൃഷ്ണൻ, ഷംസുദീൻ, നൗഷാദ്,പ്രസാദ്, ഗൗതംരാജ്,വിവേക് ആർ.വസന്ത്, ഹരികുമാർ കൊട്ടാരം,പാർഥൻ, ജയശ്രീ സജികുമാർ,സുനിൽ കുമാർ, ബിനു കടമ്പാട്ട്,അഭിലാഷ് ഭാസി, രതീഷ്കുമാർ മണ്ണാംപറമ്പിൽ,ശ്രീരാജ്,ബാലചന്ദ്രൻ, ഗീതാ ബാലചന്ദ്രൻ എന്നിവർ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു.