zdfs

മുഹമ്മ: കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് കളത്തിവീട് മാർക്കറ്റിന് സമീപം ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. നാസർ ഉദ്ഘാടനം ചെയ്തു. ന്യായവിലക്ക് മരുന്ന് കിട്ടാത്ത സാഹചര്യമുണ്ട്. നീതി മെഡിക്കൽ സ്റ്റോറുകൾ ഇതിന് പരിഹാരമാണെന്നും പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എൻ.കാർത്തികേയൻ,വി.ജി മോഹനൻ, എസ്.രാധാകൃഷ്ണൻ ,വി .ഉത്തമൻ, അഡ്വ.എം.സന്തോഷ് കുമാർ, രജനി രവി പാലൻ, എസ്.സുരേഷ് ,ദീപുമോൻ, എം.ഡി സുധാകരൻ, ഫെബിൻ ദാസ്, പി.ടി. ശശിധരൻ എന്നിവർ സംസാരിച്ചു.