കായംകുളം : ഇന്ദിരാ ഗാന്ധി പെയിൻ ആൻഡി പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നാലാമത് വാർഷിക പൊതുയോഗം കായംകുളം അർബൻ സഹകരണ സംഘം കോൺഫറൻസ് ഹാളിൽ നടന്നു. പി.എസ്.സി. മെമ്പർ അഡ്വ.തോമസ് എം. മാത്തുണ്ണി ഉദ്ഘാടനം ചെയ്തു.
കായംകുളം താലൂക്ക് ആശുപത്രി പാലിയേറ്റിവ് നഴ്സ് ഷിൽഡാ സെബാസ്റ്റ്യനെ അവാർഡ് നൽകി ആദരിച്ചു. പാലിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ് അഡ്വ.യു.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പുഷ്പദാസ് കണക്ക് അവതരിപ്പിച്ചു