ഹരിപ്പാട് : മുതുകുളം വടക്ക് ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് വായനശാലയുടെ അഞ്ചാമത് വാർഷികാഘോഷം "നിറവ്" ഇന്ന് ചൂളത്തെരുവ് ജംഗ്ഷനിലെ സി.കെ.കേശവപിള്ള മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചയ്ക്ക് 2 മുതൽ കലാപരിപാടികൾ, വൈകിട്ട് 5 ന് സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് കെ.വിജയകുമാർ അദ്ധ്യക്ഷത വഹിക്കും. ആലപ്പുഴ എസ്.ഡി.കോളേജ് അസോ. പ്രൊഫ. സജിത്ത് ഏവൂരേത്ത് മുഖ്യ പ്രഭാഷണം നടത്തും. എസ്.എസ്.എൽ.സി, പ്ലസ്ടു അവാർഡുകൾ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.ഉണ്ണികൃഷ്ണൻ വിതരണം ചെയ്യും. കലാപ്രതിഭകളെ ആദരിക്കലും കലാമത്സരവിജയികൾക്ക് സമ്മാനദാനവും മുതുകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജ്യോതിപ്രഭ നിർവഹിക്കും. വൈകിട്ട് 6.30 മുതൽ കലാപരിപാടികൾ.