dsd

പൂച്ചാക്കൽ: കനത്ത മഴയിലും കാറ്റിലും പാണാവള്ളിയിലും അരൂക്കുറ്റിയിലും വ്യാപക നാശനഷ്ടം. വിവിധ ഭാഗങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകളും മരങ്ങളും ഒടിഞ്ഞ് വീണു.

അരൂർ - അരൂക്കുറ്റി പാലത്തിൽ രൂപപ്പെട്ട വലിയ കുഴികളിലെ വെള്ളക്കെട്ടിൽപ്പെട്ട് രൂക്ഷമായ ഗതാഗത കുരുക്കുണ്ടായി. മണിക്കൂറുകളോളം വാഹനഗതാഗതം തടസപ്പെട്ടു. 18 ഇലക്ട്രിക് പോസ്റ്റുകളാണ് അരൂക്കുറ്റിയിൽ തകർന്നു വീണത്. അരൂർ ഭാഗത്ത് 35 പോസ്റ്റുകൾ നിലംപൊത്തി.

പാണാവള്ളി അഞ്ചാം വാർഡ് വാഴത്തറ വെളി കിഴക്ക് അങ്കണവാടി കെട്ടിടത്തിലേക്ക് ഇന്നലെ ഉച്ചക്ക് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞ് വീണത് പരിഭ്രാന്തി പരത്തി .കുട്ടികൾ ക്ലാസ് മുറിയിൽ ആയതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.