photo

ചേർത്തല:നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷന്റേയും എസ്.ആർ.കെ ഗ്രാമസേവാസമിതിയുടെയും എസ്.എൽ. പുരം ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ, ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി സ്വയംതൊഴിൽ കണ്ടെത്തുവാനും ചെറുകിട സംരംഭങ്ങളെ വളർത്തിയെടുക്കുവാനും അതിലൂടെ മികച്ച വരുമാനം നേടുവാനും സഹായകരമാകുന്നതിനായി 50 ശതമാനം സബ്സിഡിയിൽ 8ാം ഘട്ടം തയ്യൽ മെഷീൻ വിതരണം നടന്നു. ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കൽ ഉദ്ഘാടനം ചെയ്തു.കണിച്ചുകുളങ്ങരയിൽ നടന്ന സമ്മേളനത്തിൽ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി ശിവജി ചാരങ്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഗാന്ധി സ്മാരക ഗ്രാമസവാ കേന്ദ്രം ജനറൽ സെക്രട്ടറി പി.എസ്.മനു,എസ്. ആർ.കെ. ഗ്രാമ സേവാ സമിതി സെക്രട്ടറിവി.എം.ശശികുമാർ എന്നിവർ സംസാരിച്ചു. ടിൻസി മോൾ സ്വാഗതവും ഗാന്ധിസ്മാരക ഗ്രാമ സേവാകേന്ദ്രം കോ ഓർഡിനേറ്റർ ജയശ്രീ ഷാജി നന്ദിയും പറഞ്ഞു.