മാവേലിക്കര : ബി.ജെ.പി കായംകുളം നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ നടന്ന അഭിനന്ദന സമ്മേളനം ബി.ജെ.പി സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ദക്ഷിണമേഖല ജനറൽ സെക്രട്ടറി ജിതിൻദേവ് അദ്ധ്യക്ഷനായി. ചെട്ടികുളങ്ങര മണ്ഡലം പ്രസിഡന്റ് മോനിഷ മോഹൻ സ്വാഗതം പറഞ്ഞു. കായംകുളം മണ്ഡലം പ്രസിഡന്റ് കൃഷ്ണ കുമാർ രാംദാസ് ആമുഖ പ്രഭാഷണം നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അരുൺ അനിരുദ്ധൻ, വിമൽ രവീന്ദ്രൻ, മണ്ഡലം പ്രസിഡന്റ് മോനിഷ മോഹൻ, ബി.ജെ.പി ചെട്ടികുളങ്ങര മണ്ഡലം ജനറൽ സെക്രട്ടറി സി.ദേവാനന്ദ്, ജെ.മുരളീധരൻ, സംസ്ഥാന കൗൺസിൽ അംഗളായ പലമുറ്റത്ത് വിജയകുമാർ, മഠത്തിൽ ബിജു, പാറയിൽ രാധാകൃഷ്ണൻ, എസ്.സി മോർച്ച സംസ്ഥാന സമിതി അംഗം കൊച്ചുമുറി രമേശ്, വിനോദിനി, യുവമോർച്ച ജില്ലാ പ്രസിഡന്റ് ഹരിഗോവിന്ദ്, സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ, ബി.ജെ.പി ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രൻ കരിപ്പുഴ തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലം നേതാക്കളെ ശോഭാ സുരേന്ദ്രൻ ഷാൾ അണിയിച്ച് അഭിനന്ദിച്ചു.