ഹരിപ്പാട്: കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് മരം പിഴുതുവീണു. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ മുതുകുളം വടക്ക് കോട്ടാളിത്തറ പടീറ്റതിൽ വാസുദേവന്റെ വീടിനു മുകളിലേക്കാണ് മരം വീണത്. മുൻവശത്തു നിന്നിരുന്ന പൂവരശാണ് കട പുഴകിയത്. ഷീറ്റ് കൊണ്ട് നിർമിച്ച വീടിന്റെ മേൽക്കൂരയ്ക്കുൾപ്പെടെ നാശമുണ്ടായി.