ആലപ്പുഴ: നെഹ്രു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്പന ആലപ്പുഴ റവന്യൂ ഡിവിഷൻ ഓഫീസിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റമദാ ഹോട്ടൽ ജനറൽ മാനേജർ അജയ് രാമൻ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. എൻ.ടി.ബി.ആർ സെക്രട്ടറിയായ സബ് കളക്ടർ സമീർ കിഷൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആർ.കെ.കുറുപ്പ്, സീനിയർ സൂപ്രണ്ട് ഷാജി ബേബി, ജൂനിയർ സൂപ്രണ്ട് ബി.പ്രദീപ്, കെ.ജി.വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ആലപ്പുഴ ആർ.ഡി ഓഫീസിൽ നിന്ന് ടിക്കറ്റുകൾ ലഭിക്കും. വിവിധ താലൂക്കുകളിലേക്കുള്ള ടിക്കറ്റ് വിതരണവും ചടങ്ങിൽ നടന്നു.