ആലപ്പുഴ: ജില്ലയിലെ കേരള എയ്ഡഡ് സ്‌കൂൾ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് 2023-24 കാലയളവിലെ ക്രെഡിറ്റ് കാർഡ് വിതരണം വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.എസ്.ശ്രീലത നിർവഹിച്ചു. ആലപ്പുഴ അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീസർ എസ്.അജിത്കുമാർ, പി.ബി.സക്കറിയ, സീനിയർ സൂപ്രണ്ട് ടി.ആർ.റെജി, കെ.എ.എസ്.ഇ.പി.എഫ് ജില്ലാ ഓഫീസ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. 2023-24 വർഷത്തെ ക്രെഡിറ്റ് കാർഡ് ഗെയിൻ പി.എഫ് വെബ്‌സൈറ്റിൽ ലഭ്യമാണ്.