കുട്ടനാട് : ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹനടപടിക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ കുട്ടനാട്ടിലെ വിവിധ പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ ധർണ്ണ നടത്തി.
നെടുമുടി പഞ്ചായത്ത് ഓഫീസ് പടിക്കൽ നടന്ന കൂട്ടധർണ്ണ കുട്ടനാട് സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോർജ് മാത്യു പഞ്ഞിമരവും വെളിയനാട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ കുട്ടനാട് നോർത്ത് ബ്ലോക്ക് പ്രസിഡൻ്റ് സി വി രാജീവും ഉദ്ഘാടനം ചെയ്തു. നെടുമുടി സൗത്ത് മണ്ഡലം പ്രസിഡന്റ് റോബർട്ട് ജോൺസൺ അദ്ധ്യക്ഷനായി.