photo

ചേർത്തല: കനത്ത മഴയിൽ മരം വീണ് വീടിന് കേടുപാട് പറ്റി. ചേർത്തല തെക്ക് പഞ്ചായത്ത് 12ാം വാർഡ് പൂതകുളത്ത് ഗോപാലകൃഷ്ണന്റെ വീടിന് മുകളിലാണ് മരം വീണത്.ഇന്നലെ വൈകിട്ടോടെ ഉണ്ടായ കാറ്റിലാണ് അപകടം.വീടിന് മുകളിൽ പ്രത്യേകം നിർമ്മിച്ച ഭാഗമാണ് പൂർണമായി തകർന്നത്. രണ്ട് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായി. റവന്യു അധികൃതർക്ക് പരാതി നൽകി.