ചേർത്തല:വയലാർ ഗ്രാമത്തിന്റെ കാർഷിക പെരുമ വീണ്ടെടുക്കാൻ സമഗ്ര പദ്ധതി.രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം 4.27 കോടി പാടശേഖരങ്ങൾ വീണ്ടെടുക്കാൻ അനുവദിച്ചു.ഇതിനൊപ്പം നബാർഡിന്റെ രണ്ടുകോടിക്കും പ്രാഥമിക അനുമതിയായിട്ടുണ്ട്.വിവിധ വാർഡുകളിലായി തരിശായി കിടക്കുന്ന 110 ഹെക്ടറോളം നെൽപാടങ്ങളാണ് രണ്ടു പദ്ധതികളിലുമായി പുനരുദ്ധരിക്കുന്നത്. മന്ത്രി പി.പ്രസാദിന്റെ ഇടപെടലിലൂടെയാണ് പദ്ധതിയാഥാർഥ്യമായതെന്നും ഒന്നാം ഘട്ടമായുള്ള പ്ലാശേരി,പുല്ലംചിറ പാടശേഖരങ്ങളിലെ 44 ഹെക്ടർ പാടത്തിന്റെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ 18ന് തുടങ്ങുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമനാ ബാനർജി,വൈസ് പ്രസിഡന്റ് എം.ജി.നായർ,മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് എ.ജി.അശോകൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇന്ദിരാ ജനാർദ്ദനൻ,ബീനാ തങ്കരാജ്,കവിതാഷാജി,യു.ജി.ഉണ്ണി,കൃഷി ഓഫീസർ അഖിൽരാജ് എന്നിവർ വാർത്താസമ്മളനത്തിൽ അറിയിച്ചു.ആദ്യ ഘട്ടത്തിൽ 44 ഹെക്ടറിൽ കൃഷി ഇറക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്.പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 18ന് രണ്ടിന് പ്ലാശേരി പാലത്തിനു സമീപം മന്ത്രി പി.പ്രസാദ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമനാബാനർജി അദ്ധ്യക്ഷയാകും.കെ.

സി.വേണുഗോപാൽ എം.പി,കെ.എൽ.ഡി.സി ചെയർമാൻ പി.വി.സത്യനേശൻ എന്നിവർ വിശിഷ്ടാതിഥികളാകും.