p

ആലപ്പുഴ : കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) ഇരുപത്തി രണ്ടാമത് സംസ്ഥാന സമ്മേളനം 19 മുതൽ 21 വരെ ആലപ്പുഴയിൽ നടക്കും. 19ന് വൈകിട്ട് 4ന് ടി.വി.തോമസ് സ്മാരക ടൗൺ ഹാളിൽ നിന്ന് വിളംബര ജാഥ ആരംഭിച്ച് ഇ.എം.എസ് സ്റ്റേഡിയത്തിന് മുന്നിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് അദ്ധ്യക്ഷത വഹിക്കും.

20ന് രാവിലെ 10ന് കാനം രാജേന്ദ്രൻ നഗറിൽ (റൈബാൻ ആഡിറ്റോറിയം ) ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എ.എം.ഷിറാസ് പതാക ഉയർത്തും. 10.30ന് പ്രതിനിധി സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.ആർ.മോഹൻദാസ് അദ്ധ്യക്ഷത വഹിക്കും. എം.സുകുമാരപിള്ള ഫൗണ്ടേഷൻ മെമ്പർഷിപ്പ് മന്ത്രി ജി.ആർ.അനിൽ ഏറ്റുവാങ്ങും. ജനറൽ സെക്രട്ടറി എം.പി.ഗോപകുമാർ റിപ്പോർട്ടും ട്രഷറർ ജേക്കബ് ലാസർ കണക്കും അവതരിപ്പിക്കും. വൈകിട്ട് 3ന് നടക്കുന്ന സെമിനാർ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജൻ മോഡറേറ്ററായിരിക്കും.

6ന് സാംസ്‌കാരിക സന്ധ്യ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. 21ന് രാവിലെ 9ന് കെ.എസ്.ഇ.ബി.ചെയർമാൻ ബിജുപ്രഭാകർ പ്രഭാഷണം നടത്തും. വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി എസ്.ഹരിലാൽ, എസ്.അശ്വതി,എസ്.എ.സദർ റിയാസ് എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് 2ന് സമാപന സമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ടി.ജെ.ആഞ്ചലോസ്, ജനറൽ കൺവീനർ എ.എം.ഷിറാസ്, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.പി.മധു എന്നിവർ സന്നിഹിതരായിരുന്നു.

പ്രൊ​ഫ​സ​ർ​ ​നി​യ​മ​ന​ത്തി​ലെ​ ​വീ​ഴ്ച:
അ​ന്വേ​ഷ​ണ​ത്തി​ന് ​നി​ർ​ദ്ദേ​ശം

കൊ​ച്ചി​:​ ​എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​റി​ലേ​ഷ​ൻ​സ് ​ആ​ൻ​ഡ് ​പൊ​ളി​റ്റി​ക്‌​സ് ​വി​ഭാ​ഗം​ ​പ്രൊ​ഫ​സ​റാ​യി​രു​ന്ന​ ​ഡോ.​ ​മേ​രി​ ​സെ​ന്റ​ർ​ല​യു​ടെ​ ​നി​യ​മ​ന​ത്തി​ലെ​ ​ഗു​രു​ത​ര​ ​വീ​ഴ്ച​യെ​ക്കു​റി​ച്ച് ​സ​മ​ഗ്ര​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​ൻ​ ​സ​ർ​ക്കാ​രി​ന് ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശം.​ ​ഇ​വ​ർ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​സിം​ഗി​ൾ​ബെ​ഞ്ച് ​വി​ധി​ക്കെ​തി​രെ​ ​അ​പ്പീ​ൽ​ ​ന​ൽ​കാ​തി​രു​ന്ന​തി​ന് ​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് ​ആ​ക്ടിം​ഗ് ​ചീ​ഫ് ​ജ​സ്റ്റി​സ് ​എ.​ ​മു​ഹ​മ്മ​ദ് ​മു​ഷ്താ​ഖ്,​ ​ജ​സ്റ്റി​സ് ​എ​സ്.​ ​മ​നു​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ബെ​ഞ്ച് ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി.​ ​നി​യ​മ​ന​ത്തി​ൽ​ ​ക്ര​മ​ക്കേ​ട് ​ആ​രോ​പി​ച്ച് ​എ​റ​ണാ​കു​ളം​ ​സ്വ​ദേ​ശി​ ​ഡോ.​ ​ഷൈ​ല​ജ​ ​മേ​നോ​നാ​ണ് ​ഹ​ർ​ജി​ ​ന​ൽ​കി​യ​ത്.​ ​ഡോ.​ ​മേ​രി​ ​സെ​ന്റ​ർ​ല​യ്ക്കു​ ​പു​റ​മേ​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​സെ​ക്ര​ട്ട​റി​യും​ ​യു.​ജി.​സി​യും​ ​എ​തി​ർ​ക​ക്ഷി​ക​ളാ​ണ്.
നി​യ​മ​ന​ത്തി​നാ​യി​ 2010​ൽ​ ​ഡോ.​ ​മേ​രി​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ,​ ​യു.​ജി.​സി​ ​നി​ഷ്‌​ക​ർ​ഷി​ക്കു​ന്ന​ ​യോ​ഗ്യ​ത​യി​ല്ലെ​ന്ന​ ​പേ​രി​ൽ​ ​ര​ണ്ടു​ത​വ​ണ​ ​ത​ള്ളു​ക​യും​ ​ഹൈ​ക്കോ​ട​തി​ ​അ​ത് ​ശ​രി​വ​യ്ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​എ​ന്നാ​ൽ​ 2017​ൽ​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​അ​നു​കൂ​ല​ ​വി​ധി​നേ​ടു​ക​യും​ 2021​ൽ​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ക്കു​ക​യും​ ​ചെ​യ്തു.​ 2010​ ​മു​ത​ലു​ള്ള​ ​മു​ൻ​കാ​ല​ ​പ്രാ​ബ​ല്യ​ത്തോ​ടെ​യാ​യി​രു​ന്നു​ ​നി​യ​മ​നം.