photo

ആലപ്പുഴ : നഗരസഭ ആരോഗ്യ വിഭാഗം നഗരചത്വരത്തിലാണ് ഇനി മുതൽ പ്രവർത്തിക്കുന്നത്. നോർത്ത് സെക്കൻഡ്, സെൻട്രൽ സർക്കിൾ ഓഫീസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറുന്ന ചടങ്ങിന്റെ ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ നിർവഹിച്ചു.

നിലവിൽ ലൈബ്രറി ഷോപ്പിംഗ് കോംപ്ലക്‌സിൽ പ്രവർത്തിച്ചു വന്ന ഓഫീസുകളാണ് നഗരചത്വരത്തിൽ ആർട്ട് ഗാലറിയുടെ ഒന്നാം നിലയിലെ നവീകരിച്ച കെട്ടിടത്തിലേക്ക് മാറിയത്. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എ.എസ്.കവിത അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ആർ.പ്രേം, എം.ജി.സതീദേവി, കൗൺസിലർമാരായ കെ.എസ്.ജയൻ, കൊച്ചുത്രേസ്യാമ്മ ജോസഫ്, നോഡൽ ഓഫീസർ ജയകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഷാംകുമാർ, മനോജ്, ജിഷ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.