ആലപ്പുഴ : കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ അഭിമുഖ്യത്തിൽ ഗുരുദേവക്ഷേത്ര സന്നിധിയിൽ നടക്കുന്ന പ്രതിമാസ ചതയദിന പ്രാർത്ഥനയുടെ 26-ാം വാർഷികം 24ന് നടക്കും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റുമായ വെള്ളാപ്പള്ളി നടേശന്റെ ഷഷ്ഠിപൂർത്തി സ്മാരകമായി 1997ലാണ് ഗുരുദേവ ക്ഷേത്രത്തിന് മുന്നിൽ പ്രാർത്ഥനാലയം നിർമ്മിച്ചത്. 1998 ജൂലായ് മാസത്തിലാണ് പ്രാർത്ഥനാലയത്തിൽ പ്രതിമാസ ചതയദിന പ്രാർത്ഥനയ്ക്ക് തുടക്കം കുറിച്ചത്. 26 വർഷവും ദിവ്യനാമാർച്ചനയ്ക്ക് പ്രാത്ഥനരത്‌നം ബേബിപാപ്പാളി നേതൃത്വം നൽകുന്നത് . എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശനാണ് പ്രതിമാസ ചതയദിന പ്രാർത്ഥനക്ക് തുടക്കം കുറിക്കാൻ മുൻകൈയെടുത്തത്. ദേവസ്വം ഭാരവാഹികളായ സെക്രട്ടറി പി.കെ.ധനേശൻ, ജോയിന്റ് സെക്രട്ടറി ടി.കെ.അനിൽ ബാബു, ട്രഷറർ സി.എസ്.സ്വാമിനാഥൻ, ദേവസ്വം മാനേജർ മുരുകൻ പെരക്കൻ പ്രാർത്ഥന സമാജം ഭാരവാഹികളായ എന്നിവർ മേൽനോട്ടം വഹിക്കുന്നു. പ്രാർത്ഥനയോടനുബന്ധിച്ച് ഗുരുദേവ ദർശനങ്ങളുടെ പ്രസക്തിയെക്കുറിച്ച് ശിവഗിരിമഠത്തിലെ സന്യാസിമാർ, മറ്റ് പണ്ഡിതന്മാർ എന്നിവർ ക്ലാസുകളും പ്രഭാഷണങ്ങളും നടത്തും. സുമാവിശ്വംഭരൻ, തങ്കമണി രവീന്ദ്രൻ എന്നീ പ്രാർത്ഥനാ സമാജം അംഗങ്ങളും ചടങ്ങുകളിൽ പങ്കാളിയാകും.
..........
#ഗുരുദേവ സന്നിധിയിൽ
രാവിലെ 7.30ന് ഗുരുപുഷ്പാഞ്ജലി, 8ന് ഭദ്രദീപ പ്രകാശനം എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗംപ്രീതി നടേശൻ നിർവഹിക്കും. ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ പതാക ഉയർത്തും. എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി പി.എസ്.എൻ.ബാബു വാർഷികാചരണം ഉദ്ഘാടനം ചെയ്യും. ദേവസ്വം മാനേജർ മുരുകൻ പെരക്കൻ വാർഷിക സന്ദേശം നൽകും. ദേവസ്വം ട്രഷറർ സി.എസ്.സ്വാമിനാഥൻ, ദേവസ്വം ജോയിന്റ് സെക്രട്ടറി ടി.കെ.അനിൽ ബാബു എന്നിവർ സംസാരിക്കും. 9.30ന് പ്രാർത്ഥനയും ഗുരുദേവ കൃതികളുടെ ആലപനവും പ്രാർത്നരത്നം ബേബി പാപ്പാളിൽ, സുമ വിശ്വംഭരൻ എന്നിവർ നയിക്കും. 10.30ന് കോട്ടയം ആശാപ്രദീപ് ഗുരുദേവധർമ്മ പ്രഭാഷണം നടത്തും. ഉച്ചക്ക് 12ന് ഗുരുപൂജ, 12.30ന് വിശേഷാൽ ഗുരുദേവ ദിവ്യനാമ സമൂഹാർച്ചന ബേബി പാപ്പാളിൽ നയിക്കും. ഒന്നിന് ഗുരുപ്രസാദം.