ambala

അമ്പലപ്പുഴ: വിശ്വഹിന്ദു പരിഷത്ത് ആഭിമുഖ്യത്തിലുള്ള രാമായണ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. ആലപ്പുഴ ചേരമാൻ കുളങ്ങര ക്ഷേത്രത്തിൽ നടന്ന ചടങ്ങ് വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് വി.കെ.സുരേഷ് ശാന്തി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വി.ച്ച്.പി വിഭാഗ് സെക്രട്ടറി എം.ജയകൃഷ്ണൻ, ജില്ല സംഘടനാ സെക്രട്ടറി സി.ഉദയകുമാർ, ട്രഷറർ പി.സുരേഷ് ബാബു ക്ഷേത്ര കർമ്മ സമിതി പ്രസിഡന്റ് കെ.ശശികുമാർ, വൈ. പ്രസിഡന്റ് എച്ച്. ജയേഷ്, ഭരതൻ, രാമചന്ദ്രമേനോൻ തുടങ്ങിയവർ പങ്കെടുത്തു.