അമ്പലപ്പുഴ: യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാമത് അനുസ്മരണവും സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 9ന് കുറവൻന്തോട് കിഴക്ക് വെള്ളാപ്പള്ളി ജംഗ്ഷൻ സമീപം നടക്കുന്ന സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നോർത്ത് മണ്ഡലം പ്രസിഡന്റ് അഷ്ഫാക് അഹമ്മദ് അദ്ധ്യക്ഷനാകും. എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.