അമ്പലപ്പുഴ : അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 12-ാം വാർഡ് കമ്പിവളപ്പ് പ്രദേശത്തെ പ്രധാന പാതയായ ഖാദിരിയ്യ റോഡ് തകർന്നതോടെ യാത്രക്കാർ ദുരിതത്തിൽ. ഒരു പതിറ്റാണ്ടിലേറെയായി റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി, ദേശീയ പാത , സ്കൂൾ, കോളജുകൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെത്താൻ പ്രദേശത്തെ മൂന്നൂറിലധികം കുടുംബങ്ങളാണ് ഈ പാതയെ ആശ്രയിക്കുന്നത്.
നാനൂറോളം കുട്ടികൾ പഠിക്കുന്ന മദ്രസ, നിരവധി കുട്ടികളുള്ള അങ്കണവാടി എന്നിവയും ഈ പാതയോരത്ത് പ്രവർത്തിക്കുന്നുണ്ട്.
റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ സമരം നടത്തിയെങ്കിലും ഫലം കണ്ടില്ല. ജനപ്രതിനിധികളടക്കം അധികാരികൾക്ക് നിരവധി തവണ നിവേദനങ്ങളും നൽകി. ഒടുവിൽ എച്ച് സലാം എം എൽ എ 1.75 കോടി രൂപ നവീകരണത്തിനായി അനുവധിച്ച് കണക്കെടുപ്പ് കഴിഞ്ഞെങ്കിലും യാതൊരു തുടർനടപടികളും ഉണ്ടായിട്ടില്ല.
മുട്ടോളം വെള്ളത്തിൽ
അങ്കണവാടിയിലേക്ക് കുട്ടികൾക്ക് എത്താൻ കഴിയാത്തത് മൂലം ഇത് അടച്ചുപൂട്ടൽ ഭീഷണിയിലാണ്
മഴക്കാലത്താണ് ദുരിതമേറെയും. മുട്ടറ്റം വരെ റോഡിൽ വെള്ളം നിറയും
ഇത് അറിയാതെ കാൽ നടയായും വാഹനത്തിലെത്തുന്നവരും അപകടത്തിൽ പെടുന്നത് നിത്യ സംഭവമാണ്
കാപ്പി തോട്ടിൽ നിന്നുള്ള മലിനജലം റോഡിലേക്ക് ഒഴികിയെത്തി കെട്ടി കിടക്കുന്നതിനാൽ ഇതുവഴി പോകുന്നവർക്ക് ത്വക്ക് രോഗങ്ങളും പിടിപെടുന്നുണ്ട്
വഴിവിളക്കുകൾ പ്രകാശിക്കാത്തത് കനത്ത ഇരുട്ടടിയാകുന്നു
400 : റോഡിനെ ആശ്രയിക്കുന്നത് 400ഓളം കുടുംബങ്ങൾ
ഇനിയും ശാത്രീയമായി റോഡ് നവീകരണം നടത്തിയില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും
-അഡ്വ. അൽത്താഫ് സുബൈർ, എം. എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്