കായംകുളം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാംചരമവാർഷിക ദിനത്തിൽ കായംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പിന്റെയും അനുസ്മരണ സമ്മേളനത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ ചിറപ്പുറത്ത് മുരളി, ജനറൽ കൺവീനർ ടി.സൈനുലാബ്ദീൻ, ചീഫ് കോർഡിനേറ്റർ കറ്റാനം ഷാജി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.തിരുവനന്തപുരം ആർ.സി.സി ,കോഴിക്കോട് എം.വി.ആർ ക്യാൻസർ സെന്റർ , ആലപ്പുഴ മെഡിക്കൽ കോളേജ്, ഉമ്മൻ ഐ ആശുപത്രി എന്നിവിടങ്ങളിലെ വിദഗ്ദ ഡോക്ടർമാർ ക്യാമ്പിൽ രോഗികളെ പരിശോധിക്കും. മാമോഗ്രാം അടക്കമുള്ള പരിശോധനകൾ ക്യാമ്പിൽ സജ്ജീകരിച്ചിട്ടുണ്ട്. നാളെ രാവിലെ 8 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.വൈകുന്നേരം 5 ന് നടക്കുന്ന അനുസ്മരണ സമ്മേളനം കെ.സി.വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും.