ഹരിപ്പാട്: കുട്ടൻ വൈദ്യർ സ്മാരക ആദ്ധ്യാത്മിക ട്രസ്റ്റിന്റെയും സനാതന ധർമ്മ പാഠശാല ജില്ലാ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ 'പ്രൗഢസംഗമം രാമായണ മഹാസംഗമം' നടത്തും. 19 ന് ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 6 വരെ ഹരിപ്പാട് നഗരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന സംഗമത്തിൽ നാദാപുരം രാജേഷ് മുഖ്യപ്രഭാഷണം നടത്തും. സാം ജോസ് അദ്ധ്യക്ഷനാകും. അമൃതം ഗോപാലകൃഷ്ണൻ സ്വാഗതവും മുരുകൻ നന്ദിയും പറയും.