പള്ളിപ്പുറം : ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മെറിറ്റ് അവാർഡ് വിതരണവും ഗ്രന്ഥശാല പ്രവർത്തനോദ്ഘാടനവും നടന്നു. ദലീമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രവർത്തനോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ആർ.രജിത നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ് അദ്ധ്യക്ഷത വഹിച്ചു. നടൻ അനൂപ് ചന്ദ്രൻ മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് ഷിൽജ സലിം, ജില്ലാപഞ്ചായത്തംഗം പി.എസ്.ഷാജി, ജയശ്രീ ബിജു, കെ.കെ.ഷിജി, എൻ.കെ.മോഹൻദാസ്, ജെ.സന്തോഷ്, പി.ജി. രമണൻ എന്നിവർ സംസാരിച്ചു.