photo

ചേർത്തല:കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ രാമായണമാസാചരണ സമീക്ഷയ്ക്ക് തുടക്കമായി.എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ദീപപ്രകാശനം നടത്തി.തുടർന്ന് ഏവൂർ ചെങ്കിലാത്ത് കല്ലമ്പള്ളി മഠം ഈശ്വരനാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ 1008 നാളികേരസമേതം അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടന്നു.ഇന്ന് മുതൽ എല്ലാ ദിവസവും രാവിലെ 8 ന് രാമായണപാരായണം,വൈകിട്ട് 6ന് ആലപ്പുഴ സതീഷ് കഥാകഥനം നടത്തും.28 ന് ഗുരുവായൂർ മുൻ മേൽശാന്തി ഡോ.കിരൺ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മഹാമൃത്യുഞ്ജയ ഹോമം.ആഗസ്റ്റ് 8 ന് പമ്പാഗണപതി കോവിൽ മേൽശാന്തി രഞ്ജിത്ത് ആർ.എം. പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ മഹാസുദർശന ഹോമം.16ന് കാരുമാത്ര വിജയൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ മഹാഭഗവതിസേവ,17 ന് സമുദ്രത്തിൽ അവഭൃഥസ്നാന ഘോഷയാത്ര എന്നിവ ചടങ്ങുകളുടെ ഭാഗമായി നടക്കും.