ആലപ്പുഴ : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 34 മത് ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്കായി സൗജന്യ ഫൈബ്രോസ്‌ക്കാൻ മെഡിക്കൽ ക്യാമ്പ് (കംപ്ലീറ്റ് ലിവർ ഫങ്ങ്ഷൻ ടെസ്റ്റ്) എറണാകുളം ലേക് ഷോർ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് സംഘടിപ്പിച്ചു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഫിലിപ്പ് എ.എസ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ.പി ധനേഷ് അദ്ധ്യക്ഷത വഹിച്ചു. കേരള പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഹാഷിർ. എൻ , കേരള പോലീസ് ഓഫീസഴ്സ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം ബിജു. സി. ആർ തുടങ്ങിയവർ സംസാരിച്ചു.