മുഹമ്മ: എസ്.എൻ.ഡി.പി യോഗം 3745-ാം നമ്പർ കാവുങ്കൽ ശാഖയിൽ നേതൃത്വത്തിൽ ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന്റെ പ്രാരംഭ ചടങ്ങുകൾക്ക് തുടക്കമായി . ഗുരുദേവ ക്ഷേത്രാചാര ചടങ്ങിനോടനുബന്ധിച്ച് നടത്തിയ ഗുരുദേവ ചരിത്രപാരായണത്തിന് ക്ഷേത്രം തന്ത്രി സത്യരാജൻ തന്ത്രികൾ ഭദ്രദീപ പ്രകാശനം നടത്തി. പി.പി.വിജയപ്പൻ അദ്ധ്യക്ഷനായി. യോഗം കൗൺസിലർ എം.രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. ഗുരുദേവജയന്തി ആഘോഷം വിപുലമായി നടത്തുവാൻ യോഗം തീരുമാനിച്ചു. കെ. പി. പുഷ്പൻ നന്ദി പറഞ്ഞു.