photo

ചേർത്തല:കണ്ടമംഗലം മഹാദേവീ ക്ഷേത്രത്തിലെ രാമായണമാസാചരണത്തിന് ഭക്തിസാന്ദ്രമായ തുടക്കം. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം കെ.വി.സാബു ലാൽ ദീപപ്രകാശനം നിർവഹിച്ചു. മേൽശാന്തി ചന്ദ്രദാസിന്റെ മുഖ്യകാർമ്മികത്വത്തിൽ ഗണപതിഹോമവും രാമായണ പാരായണവും നടന്നു. ചടങ്ങിൽ ദേവസ്വം പ്രസിഡന്റ് അനിൽകുമാർ അഞ്ചംതറ,സെക്രട്ടറി രാധാകൃഷ്ണൻ തേറാത്ത്, വൈസ് പ്രസിഡന്റ് തിലകൻ കൈലാസം,ഖജാൻജി പി.എ.ബിനു, സ്‌കൂൾ മാനേജർ ആഘോഷ് കുമാർ,വനിതാ പ്രതിനിധികളായ പ്രിയ,ലളിത ടീച്ചർ മറ്റു കമ്മറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.