ആലപ്പുഴ: ജില്ലയിൽ പക്ഷി വളർത്തൽ നിരോധനം ഏർപ്പെടുത്താനുള്ള ആലോചന ഇറച്ചിക്കോഴി മേഖലയിലെ ഉപജീവനത്തെ ബാധിക്കാത്ത നിലയിലാവണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ ഭാരവാഹികൾ മന്ത്രി ചിഞ്ചുറാണിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കർഷകരുടെ താത്പര്യങ്ങളും ആവശ്യങ്ങളും പരിഗണിച്ച് പുനരധിവാസം നടപ്പാക്കിയതിന് ശേഷം മാത്രമേ പക്ഷി വളർത്തൽ നിരോധനത്തെക്കുറിച്ച് ആലോചിക്കാവു എന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. നിരോധനം ഏർപ്പെടുത്തിയാൽ കർഷകരുടെ ആത്മഹത്യയ്ക്ക് വഴിവയ്ക്കുമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് താജുദ്ദീനും ജനറൽ സെക്രട്ടറി എസ്.കെ. നസീറും ട്രഷറർ രവീന്ദ്രനും പറഞ്ഞു.