മുഹമ്മ: ആലപ്പുഴ കയർ ക്ലസ്റ്റർ ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ കണിച്ചുകുളങ്ങര കയർ പാർക്കിൽ സ്ഥാപിച്ച സ്പിന്നിംഗ് യൂണിറ്റിലെ പരിശീലന പരിപാടി കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ.ഗണേശൻ ഉദ്ഘാടനം ചെയ്തു.കയർപിരി യൂണിറ്റുകളുടെ സ്വിച്ച് ഓൺ ടി.എം.എം.സി കമ്പനി മാനേജിംഗ് ഡയറക്ടർ വി.ആർ. പ്രസാദ് നിർവഹിച്ചു. പ്രസിഡന്റ് പി.എൻ.സുധീർ അദ്ധ്യക്ഷത വഹിച്ചു. എ.സി.സി.ഡി.എസ് ഇൻഡിപെൻഡന്റ് ഡയറക്ടർ എം.കുമാരസ്വാമി പിള്ള, എം.പി. പവിത്രൻ, ട്രഷറർ വി.എ.ജോസഫ്, പഞ്ചായത്തംഗം സീമാദിലീപ് ,സി.കെ. സുരേന്ദ്രൻ, എക്സിക്യൂട്ടീവ് ഡയറക്ടർ കെ.പി. അനിൽകുമാർ ,ഉണ്ണികൃഷ്ണൻ ,ജോമോൻ ജേക്കബ് എന്നിവർ സംസാരിച്ചു.