kljnhjksjh

മുഹമ്മ: മുഹമ്മ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ കൊല്ലംവെളി അയ്യൻ കോവിൽ ക്ഷേത്രവും പരിസര വീടുകളും വേനൽ മഴ മുതൽ വെള്ളക്കെട്ടിലായി. കായലിലേക്ക് എത്തിച്ചേരുന്ന തോടുമായി ഈ പ്രദേശത്തിന് ബന്ധമുണ്ടായിരുന്നു.എന്നാൽ കൈത്തോടുകൾ നികത്തിയതാണ് ഈ ദുരിതത്തിന് കാരണമായത്.ഏറിയും കുറഞ്ഞും വെള്ളക്കെട്ട് തുടരുന്നതിനാൽ അയ്യൻ കോവിൽ ക്ഷേത്ര ചടങ്ങുകൾ നടത്താനും പ്രയാസമാണ്. ഇത്കൂടാതെ ഇരുപതിലധികം വീട്ടുകാരുടെ സഞ്ചാരവും നിത്യജീവിതവും ദുരിതത്തിലുമാണ്. വെള്ളക്കെട്ടിന് പരിഹാരമായി ബ്ളോക്ക് പഞ്ചായത്ത് 15 ലക്ഷം മുടക്കി കാന നിർമ്മിച്ചു . തുടർന്ന് 10 ലക്ഷം രൂപ

ചിലവിൽ കുഴൽ സ്ഥാപിച്ച് കാട്ടിപ്പറമ്പ് തോടുമായി ബന്ധിപ്പിക്കാനായി പദ്ധതി തയ്യാറാക്കി ടെണ്ടർ ക്ഷണിച്ചെങ്കിലും ആരും വർക്ക് ഏറ്റെടുക്കാൻ തയ്യാറായില്ല.ഇനി ബാക്കി വരുന്ന ഭാഗത്തും കാന നിർമ്മിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് പഞ്ചായത്ത് മെമ്പർ വി.വിഷ്ണു അറിയിച്ചു.ഇതോടെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകും.